Thursday, December 31, 2009

പുതു വര്‍ഷം ,പുത്തന്‍ പ്രതീക്ഷകളുമായി ...


Monday, December 28, 2009

പഹയന്‍മാര്‍ .... ഒരു തുള്ളി പോലും ബാക്കി വച്ചില്ല ..

Saturday, December 26, 2009

എത്തിപ്പിടിക്കാന്‍ ..

Friday, December 25, 2009

ഒരു ചരമക്കുറിപ്പ്‌ ..

നിറങ്ങല്‍ക്കുള്ളിലെ നിറമില്ലാത്ത ജീവിതം                                                            തൂപ്പുകാരനും മകനും  -  വടക്കേ തായ്‌ലാന്‍ഡ്‌

Wednesday, December 23, 2009

പറക്കാനാകാതെ......


  Friday, December 18, 2009

മഴ

ഇനിയും കുറച്ച് ദൂരമുണ്ട് . ഇരുന്നിരുന്നു മടുപ്പായോ എന്നൊന്നും തോന്നിയില്ല. ചാറുന്ന മഴയും നാട്ടു വഴിയിലെ കാഴ്ചകളും ഇപ്പോഴും എന്തൊരു പുതുമയാണ്... കൊച്ചിയില്‍ വിമാനം ഇറങ്ങുമ്പോള്‍ ഇത്രയും സമയം കാറില്‍ ഇരിക്കണം എന്നലോചിച്ചില്ല. മനസ്സില്‍ ഒന്നെയുണ്ടയിരുന്നുള്ളൂ അവനെ കാണണം . കുറച്ചു നേരം കൂടെ ഇരിക്കണം. തിരക്കിനിടയില്‍ ഉള്ള ജോലിയെല്ലാം മറ്റുള്ളവരെ ഏല്പിച്ചു തിടുക്കത്തില്‍ ഇറങ്ങുമ്പോള്‍ ഭാര്യക്ക് സംശയം " എന്താ ഇത്ര തിടുക്കത്തില്‍ എങ്ങോട്ടാ? " . ഓര്‍ത്തു വെച്ച കള്ളം നല്ലപോലെ പറയാന്‍ കഴിഞ്ഞെങ്കിലും അവളുടെ മുഖത്ത് നോക്കാന്‍ കഴിഞ്ഞില്ല. എന്നും അവന്‍ അവളുടെ ഇഷ്ട കഥാപാത്രം അല്ലായിരുന്നു . ആരുടെ മുഘത് നോക്കിയും ഉള്ള സത്യം വിളിച്ചു പറയുക അവന്റെ സ്വഭാവത്തിന്റെ ഭാഗമാണ് . കലര്‍പ്പില്ലാത്ത , സുന്ദരനായ ചെറുപ്പക്കാരന്‍ ആദ്യം കണ്ടപ്പോള്‍ എനിക്കും കുറച്ചു അസൂയ ഉണ്ടായിരുന്നു..


വില കൂടിയ സുട്ടിമിട്ടു കൈയ്യില്‍ മൊബൈലും ലാപ്ടോപ്ഉം ( അന്ന് ഇതെല്ലം തുടങ്ങിയ സമയം) ദുബായ് എയര്‍പോര്‍ട്ടില്‍ ബിസിനസ്‌ ലാന്ച്ചില്‍ ഒരു മുപ്പതു തോന്നിപ്പിക്കുന്ന യൂറോപ്യന്‍ സുന്ദരിയുംമായീ കിന്നാരം പറയുന്ന കാഴ്ചയാണ്‌ ആദ്യം ഓര്‍മയില്‍ വരുന്നത് . എടാന്നു വിളിച്ചപ്പോള്‍ " അളിയാ " എന്നാ സ്ഥിരം പല്ലവിയുമായീ എനിക്കും ആ ആസ്ത്രിയ ക്കാരിയെ പരിചയപ്പെടുത്തി. " lets have some drinks " നല്ല അമേരിക്കന്‍ ആക്സന്റ്‌ അവന്‍ താനേ പോയീ മൂന്നു റമ്മു കോളയും കൊണ്ട് വന്നു. കുറെ നേരം അവളുടെ കൂടെ ഒട്ടി യിരുന്നൂ യാത്ര പറയ്മ്പോള്‍ മതമ്മേയുടെ കണ്ണില്‍ വിരഹം. " മ്മ്മ് അടുത്ത മാസം വിഎന്നയില്‍ വച്ച് കാണാം എന്നുറപ്പിച്ചു " അത് പറയുമ്പോള്‍ ഒരു കള്ളച്ചിരി .


മഴ തോര്‍ന്ന മട്ടാണ്. അടുത്ത ചായക്കടയില്‍ നിര്‍ത്തണം."ഒരു ചൂട് ചായ അടിക്കണം " മനസില് വന്നത് അവന്‍റെ സ്ഥിരം ഡയലോഗ് ആണ് . ചായയുടെ കാര്യം മാത്രമല്ല. തൂവാനതുന്ബിയിലെ മോഹന്‍ലാലിന്‍റെ " നാരങ്ങ വെള്ളം തന്നെ .. ചൂട് റഷ്യന്‍ കമ്പിളിക്ക് വേറെയും ചൊല്ലുകള്‍ ... കഥകള്‍ ഒട്ടനവധി... എനിക്കു മാത്രം അവനെ അറിയാം എന്നൊരു അഹങ്കാരം ... വളരെ വലിയ സദസ്യരെ പിടിച്ചിരുത്തി presentation നാടകം കളിച്ചു കോണ്ട്രാക്റ്റ് അടിച്ചു മാറ്റുന്ന വിദ്യ കുറച്ചൊക്കെ അവന്റെ കൈയ്യില്‍ നിന്നാണ് ഞാന്‍ കണ്ടു പഠിച്ചത് . സരസ്വതി കൂടെപിര്റന്ന മാതിരി ഡയലോഗ്സ്... കുറേ അറബിയെയും സായിപ്പന്മാരെയും കുപ്പിയിലാക്കി ഒരു സാമ്രാജ്യം അവന്‍ സ്വന്തമാക്കിയിരുന്നു. കുറെ സ്വപനങ്ങള്‍ . സ്നേഹിക്കാന്‍ മാത്രമറിയുന്ന പ്രകൃതം . ഇയ്യാം പാറ്റകള്‍ വെളിച്ചം കാണുന്ന പോലെ സുന്ദരിമാര്‍ ചുറ്റും കറങ്ങി നടക്കുന്നതു കുറെ കണ്ടു ഞാന്‍ മടുത്തിരിക്കുന്നു .
"അടുത്ത വളവു കഴിഞ്ഞാല്‍ പറഞ്ഞ സ്ഥലം ആയീ " ചായക്കടക്കാരന്‍.


മഴ വീണ്ടും തുടങ്ങി .. ഡ്രൈവറുടെ കൈയ്യില്‍ നിന്നും കുട വാങ്ങി വെയിറ്റ് ചെയ്യാന്‍ പറഞ്ഞു ഞാന്‍ നടന്നു ....

അവനെ അവസാനമയീ കണ്ടിട്ട് എട്ടു മാസമായി . വിളിച്ചിട്ട് ഒരു അരനക്കവും ഇല്ല ." he is in India for holidays" അവന്‍റെ സെക്രടറി കിളി നാദത്തില്‍ പറഞ്ഞിട്ട് നാലു മാസമായീ . കഴിഞ്ഞ മാസം ഏതോ ഒരു ID യില്‍ നിന്നും വന്ന ഈ മെയില്‍ .. " സോറി അളിയാ . നിന്നെ കാണണം . ഞാനിവിടെ ഉണ്ട് .. തിരക്കു മാറ്റി വച്ച് വരണം " ..വീട് കാണിക്കാന്‍ വന്ന പയ്യന് പത്തു രൂപ കൊടുത്തപ്പോള്‍ "താങ്ക്സ് അണ്ണാ " അവന്‍ മഴയത്ത് നിക്കെര്‍ മുറുക്കിയുടുത്ത് തിരിഞ്ഞോടി

കാള്ലിംഗ് ബെല്ലില്‍ വിരല്‍ അമര്ത്തി .. കുറെ നേരം കാത്തു നിന്നു സാരിയില്‍ വന്ന സ്ത്രീ രൂപം .. എവിടെയോ കണ്ടു മറന്നിരിക്കുന്നു ... ആ കണ്ണില്‍ എന്തെന്നില്ലാത്ത ആര്‍ദ്രത .. പാര്‍വതി . പണ്ട് അവന്‍റെ തറവാട്ട്‌ വീട്ടില്‍ നിന്നിരുന്നവല്‍ . എത്രയോ പ്രാവശ്യം ചായ കൊണ്ട് തന്നവള്‍ .." വരുമെന്ന് പറഞ്ഞിരുന്നു .. നിങ്ങള്‍ മാത്രം ..വരുമെനു .. ഏട്ടന്‍ പോയി എന്നെ തനിച്ചാക്കി .." നീണ്ട ഗത്ഗതതോടെ ആ രൂപം കരഞ്ഞു ... പിന്നെ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല .. യാത്ര പറയാതെ ഇറങ്ങി നടന്നപ്പോള്‍ .. മഴ വീണ്ടും ശക്തി പ്രാപിക്കയായിരുന്നു ...
കൈറോയില്‍ ഈ സമയത്ത് ഇന്റെര്കോന്റിനെന്ടല്‍ ഹോട്ടലില്‍ ഇരുന്നു ഈ ബ്ലോഗ്‌ എഴുതുമ്പോള്‍ മുമ്പില്‍ നൈല്‍ നദി. പതിവില്ലാതെ മഴ മൂടിയ നൈല്‍ .മൂന്ന് വര്ഷം മുമ്പ് അവനുമായീ രണ്ടു ദിവസം കറങ്ങി നടന്നത് താമസിച്ചതും ഇതേ ഹോട്ടല്‍ തന്നെ. "അളിയാ നൈറ്റ്‌ ക്ലബില്‍ ഒന്നും കറങ്ങി വരാം " എന്നാരോ പറഞ്ഞ പോലേ തോന്നി.

Wednesday, December 16, 2009

The Fall


ഇന്നത്തെ കാറ്റില്‍ കൊഴിഞ്ഞത് .....

ഇന്നലെ മഴയത്ത് കൊഴിഞ്ഞത്....

                                                                        വെറുതെ കൊഴിഞ്ഞു വീണത്‌.....


Monday, December 14, 2009

Despondency......


                                                                                                                   mattenmore..
                                                                 "hopelessness and hopefullness"
             captured in one of the visits to a old alley in Bahrain,
with indepth mixed feeling ,which is nearly  impossible to convey...
i leave my feelingc for you to feel....


Sunday, December 13, 2009

ഒരു X MAS എപിസോഡ്
              ആ ആ  എല്ലാ ക്രിസ്ത്മസ്  അപ്പൂപ്പന്മാരും ചേര്‍ന്ന് നിന്നേ .... ഓക്കേ .. വണ്‍ ..ടു ...ത്രീ ... ചീസ് .....
യൂറോപ്പില്‍ നിന്നൊരു മടക്ക യാത്ര എപ്പോഴും വിഷമമാണ് .. അതും മഞ്ഞിന്റെ സമയത്ത് .. ക്രിസ്മസ്  ഹരമാണ് ... പടം പിടിക്കാന്‍ പറ്റിയ സമയം .. ഇട്ട പ്ലാന്‍ മൊത്തവും എന്‍റെ ബോസ് തെറ്റിച്ചു .. ആദ്യമായീ അങ്ങേരെ മനസ്സില്‍ തെറി വിളിച്ചു കൊണ്ട് അടുത്ത സ്റ്റേഷന്‍ പിടിക്കാന്‍ ഒരുങ്ങി .. എന്നാലും ഈ തണുപ്പത്ത് ചരിത്രം  ഉറങ്ങുന്ന ബെര്‍ലിന്‍ ഒന്ന് കാണുകയെങ്കിലും ചെയ്യാം .. ക്യാമറ എടുത്തു ഞാനിറങ്ങി .. രാത്രിയില്‍   പടം പിടിക്കാന്‍ കുറെ പരിമിതികള്‍ ഉണ്ട് .. ഒഹ്ഹ്ഹ എന്നാലും വേണ്ടില്ല .. രണ്ടു പടം പിടിച്ചു സായൂജ്യം അടയാന്‍ തീരുമാനിച്ചു   .. തലേ ദിവസത്തെ സെമിനാറും ഇറ്റാലിയന്‍  ബോഗിള്ളിയുടെ കൂര്‍ത്ത പല്ല് കാണിച്ചുള്ള കത്തിയും , അടുത്തിരുന്ന സ്കാവോല്‍നയുടെ മുഷിഞ്ഞ നാറ്റവും മിലാനില്‍ നിന്ന് വന്ന ഡല്‍ഹിക്കാരി നാദിയയുടെ രൂപവും  മേകപും     ജീവിതത്തോട് വെറുപ്പ്‌ തോന്നിപ്പിച്ചു ... ഹഎ എല്ലാം ജോലിയുടെ ഭാഗം ..                                                    ക്രിസ്മസ് ഇല്ലിമിനെഷന്‍ ഈ വിധം ..


... നല്ല തണുപ്പ് .. ഊഷ്മാവ് രണ്ടു ഡിഗ്രി .. കുറച്ചു ഡിഗ്രി കൂട്ടാന്‍ രണ്ടു ലാര്‍ജ് അകത്താക്കി .. രിസേപ്റേനിലെ ജര്‍മന്‍ മതമ്മയെക്ക് താക്കോല്‍ കൊടുത്തു അവളുടെ മേശ മുട്ടി നില്‍ക്കുന്ന മാറിടം ഒരു ഫോട്ടോ സബ്ജെച്റ്റ് ആണെന്ന് തറപ്പിച്ചു മനസ്സില്‍ പറഞ്ഞു .. പക്ഷെ സമയം ഇല്ല .. വളക്കാന്‍ .. ഇങ്ങനെയുള്ള യാത്രകളില്‍ " നയന ഭോഗം ഉത്തമം " പട്ടാമ്പി usman's സ്ഥിരം ഡയലോഗ് ഞാനോര്‍ത്തു..        തേങ്ങാപൂള്‍ വില്‍ക്കുന്ന മദാമ്മ ...  ഇവിടെ ആഘോഷ ആഹാരമാണ് തേങ്ങാ .. എന്ന് തോന്നുന്നു .

നീണ്ട കോട്ടും തൊപ്പിയും ക്യാമറയും തണുപ്പും ചെറിയ ചാറ്റല്‍ മഴയും .. ഞാന്‍ നടന്നു .. ഒരു സായിപ്പിന്റെ സ്റ്റൈലില്‍ .. സതോഷ് കുളങ്ങര സഞ്ചാരത്തില്‍ നടക്കുന്ന ഓര്മ വന്നു .... മ്മ്മ് റിട്ടയര്‍ ചെയ്തു അത് പോലെ നടക്കണം .. ക്യാമറയോടുള്ള എന്‍റെ പ്രണയം അതാണ്..

                             പരസ്യമായീ വെള്ളമടിക്കാനും, സൊറ പറയാനും, വായില്‍ നോക്കാനുമുള്ള സ്ഥലം.ടാക്സി എടുത്തു .. തടിയന്‍ ഡ്രൈവര്‍ മുന്‍ സീറ്റില്‍ നിറഞ്ഞിരുന്നു Brandenburg ഗേറ്റ് ഉം ബെര്‍ലിന്‍ ഡോമും കാണാം .. വിട് വണ്ടി .. ബെര്‍ലിന്‍ നൈറ്റ്‌ ലൈഫിനെ ക്കുറിച്ച് ബേസിക് എല്ലാം പുള്ളി പറഞ്ഞുതന്ന്നു ..സമയമില്ല വെളുപ്പാന്‍ രാവിലെ ഫ്രാങ്ക്ഫുര്‍തില്‍ എത്തണം .. തണുപ്പ് കൂടി .. ബാക്കിയുള്ള റം അകത്താക്കി ഇറങ്ങി നടന്നു ... ...
ഗായകന്‍- ബ്രയാന് അടംസിന്റെ നമ്പര്‍ കസറുന്നു .

...കഴിഞ്ഞ ക്രിസ്റ്റ്മാസ് നാളില്‍ സ്കീയിംഗ് പ്രേമം മൂത്ത് ക്രോയഷ്യയിലെ Bjelolasica Ski റിസോര്‍ട്ട് ലെ ദിനങ്ങള്‍ ..തണുത്തുറഞ്ഞ മഞ്ഞില്‍ നാലു ദിവസം ..മദ്യവും ഹരം പിടിപ്പിക്കുന്ന ഗ്രീക്ക് സ്കിയെര്‍ ബെതെട്സയുടെ സാമീപ്യവും ( she is always in love with Brian Adam songs). കഴിഞ്ഞ വര്‍ഷത്തെ ബോണസ് മൊത്തവും അതില്‍ മുങ്ങി .. മലയാളം പെട്ടെന്ന് കേട്ട് ഞാന്‍ ഞെട്ടി .. കടന്നു പോയ മലയാളീ കുടുംബം ഷോപ്പിംഗ്‌ തിരക്കിലാണ്
                                                                        door of an old chappel

പടം പിടിക്കാന്‍ കുറെ അധികം സ്കൊപ്പ്പുണ്ട് .. കാണാനിറങ്ങിയ രണ്ടു സ്ഥലങ്ങള്‍ കാണുക ..തണുപ്പ് സഹിക്കാനുള്ള പാനീയം തീര്‍ന്നെല്ലോ .. അടുത്ത ഷാപ്പില്‍ കേറി നാട്ടിലെ നാലിലൊന്ന് കുപ്പി വേടിച്ചു ..ഒറ്റയടി അവിടെ നിന്നു തന്നെ..ബിയര്‍ വെള്ളത്തിന്‌ പകരം കുടിക്കുന്ന ജര്‍മ്മന്‍ സായിപ്പന്മാര്‍ ഒന്ന് കുലുങ്ങിയോ ?... കാമുകിയുടെ ചുണ്ടുകള്‍ സ്നാക്കാക്കി വെള്ളമടിക്കുന്ന കാമിതാക്കളെ അസൂയയോടെ തള്ളിമാറ്റി ഞാന്‍ പുറത്തേക്കു നടന്നു..Brandenburg gate


ഒരു മണിക്കൂറിനകം ഹോട്ല്‍ എത്തി ചെക്ക്‌ ഔട്ട്‌ ചെയ്യണം . കല്യാണിയുടെ മൂന്ന് വയസ്സുള്ള മോള്‍ക്കു ( ആര്‍ച്ച )നല്ല ഒരു സമ്മാനം വാങ്ങണം . എന്നെ കാത്തു ഹീത്രോ എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്ന കുഞ്ഞു രൂപം മനസ്സില്‍ തെളിഞ്ഞു .. എനിക്കു പിറക്കാതെ പോയ മകള്‍ .. കല്യാണിയെ എനിക്കു അത്ര ഇഷ്ടമയിരുന്നൂ ..അല്ല ഇപ്പോഴും ഇഷ്ടമാണ് .. .................മ്മ്മ് ജീവിതം നമ്മള്‍ എത്തിപ്പെടാന്‍ ആഗ്രഹിക്കാത്ത തലങ്ങളില്‍ എത്തിക്കുന്നൂ.. ഒരു ഫോട്ടോഗ്രാഫര്‍ ആകണം , creative ഫീല്‍ഡില്‍ വര്‍ക്ക്‌ ചെയ്യണം .. എന്നൊക്കെ ....
                                                                               Berlin Dome....യാത്രയുടെ സൌന്ദര്യം ..ഒന്നനുഭവിക്കാന്‍ യോഗമില്ലാതെ ഈ യാത്ര ...........................

Wednesday, December 9, 2009

Solitude


                                                                                                                                               courtsey - osho world                                                                            
 photographed by punyalan.net  "shade of physical body -swami dhyana's

out of focus .. was my focus - trying to focus on things in life which where unknown, which was unexplored.. process of exploring with out loosing the tranquility is yet another challenge .. solitude the word for me  is another trip to our innerself.. gathering the feelings of the past, and rejuvanating the thoughts with no strings and boundaries. swamy dyana has driven courage to me to venture the things, to experience life with no boundaries. my perception about the perception keep changing as i feel to realise the meaning and meaning less of life.... i started finding serenity even in the roaring waves... and i realise i am not alone in my solitude.. thanks a million .. SWAMY DHYANA


Dilemma in a Photographer


Dilemma how to capture a subject or rather finding a subject is the toughest task any photographer faces. He should be extremely lucky at the right place at the right time with right lighting conditions with right equipment with right imagination and with right frame of mind.  Nothing will wait for him. It needs tremedous amount of dedication, passion and patience.. it is tougher when you are stranded in place where the nature offer you nothing but the man made concrete jungles ; and to shoot mechanical life is aways painfull.. the subjects are  limited.. when you are not in this profession but just passion .. the time limits.. when you are living in a arab country .. cant cross the social barriers.. here are some shots i tried while wandering for a subject to shoot..


As you see something the mind started working how it can be converted to a presentable picture..how external controls can be utilised . Background of this picture is actully covered with black cloth and the exposure is adjusted to highlight the direct light only. It is actually branch of the first tree picture which the subject was againt  a white wall.this shot i was actually framing the hanging sprout of a palm tree and never expected a bird to come and sit there .. i have never seen this bird again sitting in this palm tree which is just close to my kitchen.. luck often comes with with a wrong step in right direction... ohh thats why we call it as luck..


Sunday, December 6, 2009

Me, Ferova, Heeba & Dogs


മൂന്നു  പ്രാവശ്യം  ഈ ലോക വിസ്മയം സന്ദര്‍ശിച്ചിട്ടുംഒരു നല്ലഫോട്ടോ പോലും എടുക്കാന്‍ കഴിയാത്ത ഈ  ഫോട്ടോഗ്രാഫര്‍ ഈ പ്രാവശ്യം ഒരു സാഹസത്തിനു ഒരുങ്ങി . ലോകത്തിലെ വലിയ സെക്യൂരിറ്റി ഉള്ള  ഗിസയില്‍പ്രഭാത വെളിച്ചത്തില്‍പിടിക്കുക (ഗിസ സന്ദര്സകര്‍ക്ക് തുറന്നു കൊടുക്കുമ്പോള്‍
ഒന്‍പതു മണി കഴിയും ) വെളുപ്പാന്‍ രാവിലെ ആണെല്ലോ നല്ലവെളിച്ചം ...അങ്ങനെ തലേന്നേ ചട്ടം കെട്ടിയ പഴയ
സുഹൃത്ത്‌ ഗാസന്‍ അലി യുമായ്‌ രാവിലെ അഞ്ചു മണിക്ക് പുള്ളിയുടെ 1978 model toyota ഇള്‍ cairo  ഇള്‍ നിന്നും ഗിസ യിലേക്ക് വിട്ടു. അടുത്ത ഗ്രാമത്തില്‍ ഗാസ്സന്‍ തരപ്പെടുത്തിയ കുതിരയില്‍ എല്ലാ നിയമങ്ങളും  തെറ്റിച്ചു നിരോധിത മേഖലയില്‍ കടന്നു കുറെ ഫോട്ടം പിടിച്ചു ..ഇത് കണ്ട ഈജിപ്റ്റ്‌ പോലീസ് എന്നെയും പിടിച്ചു..മുറി അറബിയും ഇംഗ്ലീഷും എല്ലാം അടിച്ചുനോക്കിയെങ്കിലും ഫലിച്ചില്ല ..ആയിരം ഈജിപ്പ്റ്റ്
പൗണ്ട്കോടതിയില്‍ കെട്ടി വച്ച് രണ്ടു മണിക്കൂര്‍ പോലീസിന്റെ സ്നേഹ വാക്കുകള്‍ കേട്ട് തിരിച്ചു ഹോട്ടലില്‍ വന്നു. ഹോട്ടലില്‍ കാത്തു നിന്ന ഗസാനെ നോക്കി . അവന്റെ കണ്ണില്‍ പുച്ഛം .. " ഈ വട്ടനനെല്ലോ എന്‍റെ സുഹൃത്ത്‌ " യെന്ന ഭാവം.. രണ്ടു ബിയര്‍ അടിച്ചു കഴിഞ്ഞു , ബെല്ലി ഡാന്‍സ് കാണാന്‍ പോകാം എന്ന് പറഞ്ഞപ്പോള്‍ മുഖത്ത് തെളിച്ചം... "നാളെ ഒന്ന് കൂടി പോകാം രാവിലെ ഗിസയിലേക്ക് ..  I really like pyramids in morning light" എന്ന് പറയാന്‍ തുടങ്ങിയതാണ്..ഗസാന്‍ മുംങ്ങുമെന്നു ഉറപ്പയെത് കൊണ്ട് മിണ്ടീല്ല..  പിടിച്ച പടം നോക്കിയെപ്പോള്‍ നാളെ വീണ്ടും ഞാന്‍ യാത്ര മനസ്സില്‍ ഉറപ്പിച്ചു.
    


രാത്രിയിലെ തകര്‍പ്പന്‍ ബെല്ലി ഡാന്‍സ് കണ്ടു കണ്ണ് മഞ്ഞളിച്ചു ഉറങ്ങാന്‍ കിടന്നപ്പോള്‍ മണി മൂന്നു .. മനസ്സില്‍ നിറയെ ഹീബ   ഇന്ദ്രിസ് ( ബെല്ലിഡാന്‍സ് കാരി ) യുടെ നിതംബതിന്‍ ചലനം .. ഒരു വിധത്തില്‍ ഉറങ്ങി .. മോര്‍ണിംഗ് ലൈറ്റ് ഫോട്ടോ സ്വപ്നം കണ്ടു ... ഉണര്‍ന്നപ്പോള്‍ സൂര്യന്‍ ഉചിച്ക് മേലെ .. ഫ്രീ ബ്രേക്ക്‌ ഫാസ്റ്റ് സമയം കഴിഞ്ഞു ..തലേന്ന് കിട്ടിയ ഹീബ  ഇന്ദ്രിസ് ന്റെ ഫോണില്‍ ഒന്ന് വിളിച്ചു .. ഇന്ന് ഫോട്ടോഗ്രഫി വേണ്ട പ്രോനോഗ്രഫി മതി .... പല തവണ ശ്രമിച്ചിട്ടും കിട്ടിയില്ല ഫോണ്‍..നിരാശനായ ഞാന്‍ ക്യാമറയുമെടുത്തു "ചലോ പിരമിഡ് "...ടിക്കറ്റെടുത്ത് അകത്തു കടന്നപ്പോള്‍ ഒരു മടുപ്പ് .. ഓ  ഈ ലൈറ്റ് ഇള്‍ .... വയ്യ .. സ്ഫിങ്ക്സ് നെ നോക്കി ഞാനിരിന്നു .. പഴയ എട്ടാം ക്ലാസ്സ്‌ ഹിസ്റ്ററി എല്ലാം ഓര്‍ത്തു ..ശശിധരന്‍ മാഷിന്റെ ഫെരോവയെക്കുരിച്ചുള്ള പ്രസംഗം ചെവിയില്‍ .. ദൂരെ അലഞ്ഞു നടക്കുന്ന പട്ടികള്‍ .. നല്ല വെയിലും .. മിനറല്‍ വെള്ളം അകത്താക്കി hangover മാറുന്നെങ്കില്‍ മാറട്ടെ ..  പെട്ടെന്ന് തോന്നി ഈ പട്ടികള്‍ ഒന്ന് അടുത്ത് വന്നെങ്കില്‍ ഒരു പടം വലിയ സിംഹത്തിന്റെ തല ഉള്ള ഇവന്റെ  ബാക്ക് ഗ്രൗണ്ടില്‍ പിടിക്കാം എന്ന് .. പക്ഷെ പട്ടികല്‍ക്കരിയാമോ ഈ അയ്യായിരം കി മി താണ്ടിയ പാവത്തിന്റെ മനസ്സിലിരുപ്പ് ...കുറെ കാത്തു ... പട്ടി കനിഞ്ഞു... അവന്‍ വന്നു കൂട്ടുകാര്‍ക്കൊപ്പം .. കുറെ പടം പിടിച്ചു .. പല പട്ടികള്‍ പല വിധത്തില്‍ ... സ്ഫിങ്ക്സ് സാക്ഷി നിര്‍ത്തി ... ഈ പടം ...ഈ പട്ടി സ്ഫിങ്ക്സ്നെ നോക്കി " നിന്റെ മൂക്ക് മാത്രമല്ല എല്ലാം ഞാന്‍ ശരിയാക്കും എന്നാ ശൌര്യത്തോടെ  ..എന്നോട് കളിക്കല്ലേ.. എന്ന് പറയുന്നപോലെ തോന്നി.... പാവം പട്ടികള്‍ച്ക് ഒരായിരം നന്ദി .....
എന്‍റെ മനസ്സറിഞ്ഞ പട്ടി എനിക്കു വേന്ടി യോഗാസനം പോസുകള്‍ പോസ് ചെയ്യുന്നൂ ..
പട്ടികളെ ....നിങ്ങള്‍ എന്‍റെ ഈ യാത്ര സഫലമാക്കി ..


Facebook Badge

Related Posts with Thumbnails

Blog Archive

Followers