Sunday, December 13, 2009

ഒരു X MAS എപിസോഡ്




              ആ ആ  എല്ലാ ക്രിസ്ത്മസ്  അപ്പൂപ്പന്മാരും ചേര്‍ന്ന് നിന്നേ .... ഓക്കേ .. വണ്‍ ..ടു ...ത്രീ ... ചീസ് .....




യൂറോപ്പില്‍ നിന്നൊരു മടക്ക യാത്ര എപ്പോഴും വിഷമമാണ് .. അതും മഞ്ഞിന്റെ സമയത്ത് .. ക്രിസ്മസ്  ഹരമാണ് ... പടം പിടിക്കാന്‍ പറ്റിയ സമയം .. ഇട്ട പ്ലാന്‍ മൊത്തവും എന്‍റെ ബോസ് തെറ്റിച്ചു .. ആദ്യമായീ അങ്ങേരെ മനസ്സില്‍ തെറി വിളിച്ചു കൊണ്ട് അടുത്ത സ്റ്റേഷന്‍ പിടിക്കാന്‍ ഒരുങ്ങി .. എന്നാലും ഈ തണുപ്പത്ത് ചരിത്രം  ഉറങ്ങുന്ന ബെര്‍ലിന്‍ ഒന്ന് കാണുകയെങ്കിലും ചെയ്യാം .. ക്യാമറ എടുത്തു ഞാനിറങ്ങി .. രാത്രിയില്‍   പടം പിടിക്കാന്‍ കുറെ പരിമിതികള്‍ ഉണ്ട് .. ഒഹ്ഹ്ഹ എന്നാലും വേണ്ടില്ല .. രണ്ടു പടം പിടിച്ചു സായൂജ്യം അടയാന്‍ തീരുമാനിച്ചു   .. തലേ ദിവസത്തെ സെമിനാറും ഇറ്റാലിയന്‍  ബോഗിള്ളിയുടെ കൂര്‍ത്ത പല്ല് കാണിച്ചുള്ള കത്തിയും , അടുത്തിരുന്ന സ്കാവോല്‍നയുടെ മുഷിഞ്ഞ നാറ്റവും മിലാനില്‍ നിന്ന് വന്ന ഡല്‍ഹിക്കാരി നാദിയയുടെ രൂപവും  മേകപും     ജീവിതത്തോട് വെറുപ്പ്‌ തോന്നിപ്പിച്ചു ... ഹഎ എല്ലാം ജോലിയുടെ ഭാഗം ..



                                                    ക്രിസ്മസ് ഇല്ലിമിനെഷന്‍ ഈ വിധം ..


... നല്ല തണുപ്പ് .. ഊഷ്മാവ് രണ്ടു ഡിഗ്രി .. കുറച്ചു ഡിഗ്രി കൂട്ടാന്‍ രണ്ടു ലാര്‍ജ് അകത്താക്കി .. രിസേപ്റേനിലെ ജര്‍മന്‍ മതമ്മയെക്ക് താക്കോല്‍ കൊടുത്തു അവളുടെ മേശ മുട്ടി നില്‍ക്കുന്ന മാറിടം ഒരു ഫോട്ടോ സബ്ജെച്റ്റ് ആണെന്ന് തറപ്പിച്ചു മനസ്സില്‍ പറഞ്ഞു .. പക്ഷെ സമയം ഇല്ല .. വളക്കാന്‍ .. ഇങ്ങനെയുള്ള യാത്രകളില്‍ " നയന ഭോഗം ഉത്തമം " പട്ടാമ്പി usman's സ്ഥിരം ഡയലോഗ് ഞാനോര്‍ത്തു..



        തേങ്ങാപൂള്‍ വില്‍ക്കുന്ന മദാമ്മ ...  ഇവിടെ ആഘോഷ ആഹാരമാണ് തേങ്ങാ .. എന്ന് തോന്നുന്നു .

നീണ്ട കോട്ടും തൊപ്പിയും ക്യാമറയും തണുപ്പും ചെറിയ ചാറ്റല്‍ മഴയും .. ഞാന്‍ നടന്നു .. ഒരു സായിപ്പിന്റെ സ്റ്റൈലില്‍ .. സതോഷ് കുളങ്ങര സഞ്ചാരത്തില്‍ നടക്കുന്ന ഓര്മ വന്നു .... മ്മ്മ് റിട്ടയര്‍ ചെയ്തു അത് പോലെ നടക്കണം .. ക്യാമറയോടുള്ള എന്‍റെ പ്രണയം അതാണ്..





                             പരസ്യമായീ വെള്ളമടിക്കാനും, സൊറ പറയാനും, വായില്‍ നോക്കാനുമുള്ള സ്ഥലം



.ടാക്സി എടുത്തു .. തടിയന്‍ ഡ്രൈവര്‍ മുന്‍ സീറ്റില്‍ നിറഞ്ഞിരുന്നു Brandenburg ഗേറ്റ് ഉം ബെര്‍ലിന്‍ ഡോമും കാണാം .. വിട് വണ്ടി .. ബെര്‍ലിന്‍ നൈറ്റ്‌ ലൈഫിനെ ക്കുറിച്ച് ബേസിക് എല്ലാം പുള്ളി പറഞ്ഞുതന്ന്നു ..സമയമില്ല വെളുപ്പാന്‍ രാവിലെ ഫ്രാങ്ക്ഫുര്‍തില്‍ എത്തണം .. തണുപ്പ് കൂടി .. ബാക്കിയുള്ള റം അകത്താക്കി ഇറങ്ങി നടന്നു ... ...




ഗായകന്‍- ബ്രയാന് അടംസിന്റെ നമ്പര്‍ കസറുന്നു .

...കഴിഞ്ഞ ക്രിസ്റ്റ്മാസ് നാളില്‍ സ്കീയിംഗ് പ്രേമം മൂത്ത് ക്രോയഷ്യയിലെ Bjelolasica Ski റിസോര്‍ട്ട് ലെ ദിനങ്ങള്‍ ..തണുത്തുറഞ്ഞ മഞ്ഞില്‍ നാലു ദിവസം ..മദ്യവും ഹരം പിടിപ്പിക്കുന്ന ഗ്രീക്ക് സ്കിയെര്‍ ബെതെട്സയുടെ സാമീപ്യവും ( she is always in love with Brian Adam songs). കഴിഞ്ഞ വര്‍ഷത്തെ ബോണസ് മൊത്തവും അതില്‍ മുങ്ങി .. മലയാളം പെട്ടെന്ന് കേട്ട് ഞാന്‍ ഞെട്ടി .. കടന്നു പോയ മലയാളീ കുടുംബം ഷോപ്പിംഗ്‌ തിരക്കിലാണ്




                                                                        door of an old chappel

പടം പിടിക്കാന്‍ കുറെ അധികം സ്കൊപ്പ്പുണ്ട് .. കാണാനിറങ്ങിയ രണ്ടു സ്ഥലങ്ങള്‍ കാണുക ..തണുപ്പ് സഹിക്കാനുള്ള പാനീയം തീര്‍ന്നെല്ലോ .. അടുത്ത ഷാപ്പില്‍ കേറി നാട്ടിലെ നാലിലൊന്ന് കുപ്പി വേടിച്ചു ..ഒറ്റയടി അവിടെ നിന്നു തന്നെ..ബിയര്‍ വെള്ളത്തിന്‌ പകരം കുടിക്കുന്ന ജര്‍മ്മന്‍ സായിപ്പന്മാര്‍ ഒന്ന് കുലുങ്ങിയോ ?... കാമുകിയുടെ ചുണ്ടുകള്‍ സ്നാക്കാക്കി വെള്ളമടിക്കുന്ന കാമിതാക്കളെ അസൂയയോടെ തള്ളിമാറ്റി ഞാന്‍ പുറത്തേക്കു നടന്നു..



Brandenburg gate


ഒരു മണിക്കൂറിനകം ഹോട്ല്‍ എത്തി ചെക്ക്‌ ഔട്ട്‌ ചെയ്യണം . കല്യാണിയുടെ മൂന്ന് വയസ്സുള്ള മോള്‍ക്കു ( ആര്‍ച്ച )നല്ല ഒരു സമ്മാനം വാങ്ങണം . എന്നെ കാത്തു ഹീത്രോ എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്ന കുഞ്ഞു രൂപം മനസ്സില്‍ തെളിഞ്ഞു .. എനിക്കു പിറക്കാതെ പോയ മകള്‍ .. കല്യാണിയെ എനിക്കു അത്ര ഇഷ്ടമയിരുന്നൂ ..അല്ല ഇപ്പോഴും ഇഷ്ടമാണ് .. .................മ്മ്മ് ജീവിതം നമ്മള്‍ എത്തിപ്പെടാന്‍ ആഗ്രഹിക്കാത്ത തലങ്ങളില്‍ എത്തിക്കുന്നൂ.. ഒരു ഫോട്ടോഗ്രാഫര്‍ ആകണം , creative ഫീല്‍ഡില്‍ വര്‍ക്ക്‌ ചെയ്യണം .. എന്നൊക്കെ ....




                                                                               Berlin Dome



....യാത്രയുടെ സൌന്ദര്യം ..ഒന്നനുഭവിക്കാന്‍ യോഗമില്ലാതെ ഈ യാത്ര ...........................





















5 comments:

Anonymous December 14, 2009 at 4:49 AM  

നിര്‍ത്താതെ തുടരുക....നന്നാവുന്നുണ്ട്.

ശ്രീ December 14, 2009 at 7:07 AM  

നന്നായിട്ടുണ്ട്,ചിത്രങ്ങളും വിവരണവും

Unknown December 15, 2009 at 2:07 AM  

hridayathintey bhashail ezhudthu...punyala pinthirunju nokkendi varila... am so proud of u dear....u r a gift ....
and Xmas gift nannairikkunnu...thanuppintey thapalnila uyarunnadum kathirikkan........oru padu sukhamundu...

Unknown December 15, 2009 at 2:08 AM  

Pney yatrayude yogathey patti paranjappazha orthathu... saghavee eney pole yatra cheyu...

Rani December 17, 2009 at 7:48 PM  

ചിത്രങ്ങളൊക്കെ മനോഹരം.. വിവരണവും നന്നായി....

Facebook Badge

Related Posts with Thumbnails

Blog Archive

Followers