മഴ
ഇനിയും കുറച്ച് ദൂരമുണ്ട് . ഇരുന്നിരുന്നു മടുപ്പായോ എന്നൊന്നും തോന്നിയില്ല. ചാറുന്ന മഴയും നാട്ടു വഴിയിലെ കാഴ്ചകളും ഇപ്പോഴും എന്തൊരു പുതുമയാണ്... കൊച്ചിയില്‍ വിമാനം ഇറങ്ങുമ്പോള്‍ ഇത്രയും സമയം കാറില്‍ ഇരിക്കണം എന്നലോചിച്ചില്ല. മനസ്സില്‍ ഒന്നെയുണ്ടയിരുന്നുള്ളൂ അവനെ കാണണം . കുറച്ചു നേരം കൂടെ ഇരിക്കണം. തിരക്കിനിടയില്‍ ഉള്ള ജോലിയെല്ലാം മറ്റുള്ളവരെ ഏല്പിച്ചു തിടുക്കത്തില്‍ ഇറങ്ങുമ്പോള്‍ ഭാര്യക്ക് സംശയം " എന്താ ഇത്ര തിടുക്കത്തില്‍ എങ്ങോട്ടാ? " . ഓര്‍ത്തു വെച്ച കള്ളം നല്ലപോലെ പറയാന്‍ കഴിഞ്ഞെങ്കിലും അവളുടെ മുഖത്ത് നോക്കാന്‍ കഴിഞ്ഞില്ല. എന്നും അവന്‍ അവളുടെ ഇഷ്ട കഥാപാത്രം അല്ലായിരുന്നു . ആരുടെ മുഘത് നോക്കിയും ഉള്ള സത്യം വിളിച്ചു പറയുക അവന്റെ സ്വഭാവത്തിന്റെ ഭാഗമാണ് . കലര്‍പ്പില്ലാത്ത , സുന്ദരനായ ചെറുപ്പക്കാരന്‍ ആദ്യം കണ്ടപ്പോള്‍ എനിക്കും കുറച്ചു അസൂയ ഉണ്ടായിരുന്നു..
വില കൂടിയ സുട്ടിമിട്ടു കൈയ്യില്‍ മൊബൈലും ലാപ്ടോപ്ഉം ( അന്ന് ഇതെല്ലം തുടങ്ങിയ സമയം) ദുബായ് എയര്‍പോര്‍ട്ടില്‍ ബിസിനസ് ലാന്ച്ചില്‍ ഒരു മുപ്പതു തോന്നിപ്പിക്കുന്ന യൂറോപ്യന്‍ സുന്ദരിയുംമായീ കിന്നാരം പറയുന്ന കാഴ്ചയാണ് ആദ്യം ഓര്‍മയില്‍ വരുന്നത് . എടാന്നു വിളിച്ചപ്പോള്‍ " അളിയാ " എന്നാ സ്ഥിരം പല്ലവിയുമായീ എനിക്കും ആ ആസ്ത്രിയ ക്കാരിയെ പരിചയപ്പെടുത്തി. " lets have some drinks " നല്ല അമേരിക്കന്‍ ആക്സന്റ് അവന്‍ താനേ പോയീ മൂന്നു റമ്മു കോളയും കൊണ്ട് വന്നു. കുറെ നേരം അവളുടെ കൂടെ ഒട്ടി യിരുന്നൂ യാത്ര പറയ്മ്പോള്‍ മതമ്മേയുടെ കണ്ണില്‍ വിരഹം. " മ്മ്മ് അടുത്ത മാസം വിഎന്നയില്‍ വച്ച് കാണാം എന്നുറപ്പിച്ചു " അത് പറയുമ്പോള്‍ ഒരു കള്ളച്ചിരി .
മഴ തോര്‍ന്ന മട്ടാണ്. അടുത്ത ചായക്കടയില്‍ നിര്‍ത്തണം."ഒരു ചൂട് ചായ അടിക്കണം " മനസില് വന്നത് അവന്‍റെ സ്ഥിരം ഡയലോഗ് ആണ് . ചായയുടെ കാര്യം മാത്രമല്ല. തൂവാനതുന്ബിയിലെ മോഹന്‍ലാലിന്‍റെ " നാരങ്ങ വെള്ളം തന്നെ .. ചൂട് റഷ്യന്‍ കമ്പിളിക്ക് വേറെയും ചൊല്ലുകള്‍ ... കഥകള്‍ ഒട്ടനവധി... എനിക്കു മാത്രം അവനെ അറിയാം എന്നൊരു അഹങ്കാരം ... വളരെ വലിയ സദസ്യരെ പിടിച്ചിരുത്തി presentation നാടകം കളിച്ചു കോണ്ട്രാക്റ്റ് അടിച്ചു മാറ്റുന്ന വിദ്യ കുറച്ചൊക്കെ അവന്റെ കൈയ്യില്‍ നിന്നാണ് ഞാന്‍ കണ്ടു പഠിച്ചത് . സരസ്വതി കൂടെപിര്റന്ന മാതിരി ഡയലോഗ്സ്... കുറേ അറബിയെയും സായിപ്പന്മാരെയും കുപ്പിയിലാക്കി ഒരു സാമ്രാജ്യം അവന്‍ സ്വന്തമാക്കിയിരുന്നു. കുറെ സ്വപനങ്ങള്‍ . സ്നേഹിക്കാന്‍ മാത്രമറിയുന്ന പ്രകൃതം . ഇയ്യാം പാറ്റകള്‍ വെളിച്ചം കാണുന്ന പോലെ സുന്ദരിമാര്‍ ചുറ്റും കറങ്ങി നടക്കുന്നതു കുറെ കണ്ടു ഞാന്‍ മടുത്തിരിക്കുന്നു .
"അടുത്ത വളവു കഴിഞ്ഞാല്‍ പറഞ്ഞ സ്ഥലം ആയീ " ചായക്കടക്കാരന്‍.
മഴ വീണ്ടും തുടങ്ങി .. ഡ്രൈവറുടെ കൈയ്യില്‍ നിന്നും കുട വാങ്ങി വെയിറ്റ് ചെയ്യാന്‍ പറഞ്ഞു ഞാന്‍ നടന്നു ....
അവനെ അവസാനമയീ കണ്ടിട്ട് എട്ടു മാസമായി . വിളിച്ചിട്ട് ഒരു അരനക്കവും ഇല്ല ." he is in India for holidays" അവന്‍റെ സെക്രടറി കിളി നാദത്തില്‍ പറഞ്ഞിട്ട് നാലു മാസമായീ . കഴിഞ്ഞ മാസം ഏതോ ഒരു ID യില്‍ നിന്നും വന്ന ഈ മെയില്‍ .. " സോറി അളിയാ . നിന്നെ കാണണം . ഞാനിവിടെ ഉണ്ട് .. തിരക്കു മാറ്റി വച്ച് വരണം " ..വീട് കാണിക്കാന്‍ വന്ന പയ്യന് പത്തു രൂപ കൊടുത്തപ്പോള്‍ "താങ്ക്സ് അണ്ണാ " അവന്‍ മഴയത്ത് നിക്കെര്‍ മുറുക്കിയുടുത്ത് തിരിഞ്ഞോടി
കാള്ലിംഗ് ബെല്ലില്‍ വിരല്‍ അമര്ത്തി .. കുറെ നേരം കാത്തു നിന്നു സാരിയില്‍ വന്ന സ്ത്രീ രൂപം .. എവിടെയോ കണ്ടു മറന്നിരിക്കുന്നു ... ആ കണ്ണില്‍ എന്തെന്നില്ലാത്ത ആര്‍ദ്രത .. പാര്‍വതി . പണ്ട് അവന്‍റെ തറവാട്ട് വീട്ടില്‍ നിന്നിരുന്നവല്‍ . എത്രയോ പ്രാവശ്യം ചായ കൊണ്ട് തന്നവള്‍ .." വരുമെന്ന് പറഞ്ഞിരുന്നു .. നിങ്ങള്‍ മാത്രം ..വരുമെനു .. ഏട്ടന്‍ പോയി എന്നെ തനിച്ചാക്കി .." നീണ്ട ഗത്ഗതതോടെ ആ രൂപം കരഞ്ഞു ... പിന്നെ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല .. യാത്ര പറയാതെ ഇറങ്ങി നടന്നപ്പോള്‍ .. മഴ വീണ്ടും ശക്തി പ്രാപിക്കയായിരുന്നു ...
കൈറോയില്‍ ഈ സമയത്ത് ഇന്റെര്കോന്റിനെന്ടല്‍ ഹോട്ടലില്‍ ഇരുന്നു ഈ ബ്ലോഗ് എഴുതുമ്പോള്‍ മുമ്പില്‍ നൈല്‍ നദി. പതിവില്ലാതെ മഴ മൂടിയ നൈല്‍ .മൂന്ന് വര്ഷം മുമ്പ് അവനുമായീ രണ്ടു ദിവസം കറങ്ങി നടന്നത് താമസിച്ചതും ഇതേ ഹോട്ടല്‍ തന്നെ. "അളിയാ നൈറ്റ് ക്ലബില്‍ ഒന്നും കറങ്ങി വരാം " എന്നാരോ പറഞ്ഞ പോലേ തോന്നി.
13 comments:
mazha vishadam matramalla...........
oru vanyatha kudi undathinu ...............
ella, ozhikkukalayunulla saktiyum ............
Kidilan ambience . One of the best layouts i have seen!!!!!
imthiyaztk@gmail.com try my site too...
Sorry wrong link it is http://ottavarikadha.blogspot.com/
:)
സ്നേഹിതാ, നല്ല ശ്രമം! “അച്ചരത്തെറ്റുകള്‍” ശ്രദ്ധിക്കുമല്ലോ?
ഇതിലെ ആദ്യരണ്ടു ചിത്രവും കുളമാവല്ലേ? കഴിഞ്ഞ വെക്കേഷന് പോയിരുന്നതിനാല്‍ നല്ല പരിചയം!
ആദ്യത്തെ ഫോട്ടോയിലെ സ്ഥലം തന്നെയല്ലേ സപതവര്‍ണ്ണങ്ങള്‍ ഇവിടെ കൊടുത്തിരിക്കുന്നത്?
:)
I just came to ask the question Panchali asked :)
The first photo is of Thodupuzha river, right?
yes it is 2007 holidays.. SAPTAVARNANGAL
ഈ കഥ കേട്ടപ്പോഴേ വായിക്കണമെന്നുതോന്നി.
വായിച്ചപ്പോള്‍ അത് പറയണമെന്നും.
ഒരു മഴ എന്തെല്ലാം ഓര്‍മ്മിപ്പിക്കുന്നു!
രണ്ടാമത്തെ ചിത്രത്തില്‍ നെറയെ കുളിര്.
ഒന്നും രണ്ടും ചിത്രങ്ങൾ ഇഷ്ടമായി..
wah....
nice collections
പ്രിയ സുഹൃത്തെ,
താങ്കളുടെ ക്യാമറക്കണ്ണുകള്‍ വളരെ മനോഹരങ്ങള്‍ ആണ്. അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.
http://www.mukhakkannada.blogspot.com/
Post a Comment