Me, Ferova, Heeba & Dogs
മൂന്നു പ്രാവശ്യം ഈ ലോക വിസ്മയം സന്ദര്‍ശിച്ചിട്ടുംഒരു നല്ലഫോട്ടോ പോലും എടുക്കാന്‍ കഴിയാത്ത ഈ ഫോട്ടോഗ്രാഫര്‍ ഈ പ്രാവശ്യം ഒരു സാഹസത്തിനു ഒരുങ്ങി . ലോകത്തിലെ വലിയ സെക്യൂരിറ്റി ഉള്ള ഗിസയില്‍പ്രഭാത വെളിച്ചത്തില്‍പിടിക്കുക (ഗിസ സന്ദര്സകര്‍ക്ക് തുറന്നു കൊടുക്കുമ്പോള്‍
ഒന്‍പതു മണി കഴിയും ) വെളുപ്പാന്‍ രാവിലെ ആണെല്ലോ നല്ലവെളിച്ചം ...അങ്ങനെ തലേന്നേ ചട്ടം കെട്ടിയ പഴയ
സുഹൃത്ത് ഗാസന്‍ അലി യുമായ് രാവിലെ അഞ്ചു മണിക്ക് പുള്ളിയുടെ 1978 model toyota ഇള്‍ cairo ഇള്‍ നിന്നും ഗിസ യിലേക്ക് വിട്ടു. അടുത്ത ഗ്രാമത്തില്‍ ഗാസ്സന്‍ തരപ്പെടുത്തിയ കുതിരയില്‍ എല്ലാ നിയമങ്ങളും തെറ്റിച്ചു നിരോധിത മേഖലയില്‍ കടന്നു കുറെ ഫോട്ടം പിടിച്ചു ..ഇത് കണ്ട ഈജിപ്റ്റ് പോലീസ് എന്നെയും പിടിച്ചു..മുറി അറബിയും ഇംഗ്ലീഷും എല്ലാം അടിച്ചുനോക്കിയെങ്കിലും ഫലിച്ചില്ല ..ആയിരം ഈജിപ്പ്റ്റ്
പൗണ്ട്കോടതിയില്‍ കെട്ടി വച്ച് രണ്ടു മണിക്കൂര്‍ പോലീസിന്റെ സ്നേഹ വാക്കുകള്‍ കേട്ട് തിരിച്ചു ഹോട്ടലില്‍ വന്നു. ഹോട്ടലില്‍ കാത്തു നിന്ന ഗസാനെ നോക്കി . അവന്റെ കണ്ണില്‍ പുച്ഛം .. " ഈ വട്ടനനെല്ലോ എന്‍റെ സുഹൃത്ത് " യെന്ന ഭാവം.. രണ്ടു ബിയര്‍ അടിച്ചു കഴിഞ്ഞു , ബെല്ലി ഡാന്‍സ് കാണാന്‍ പോകാം എന്ന് പറഞ്ഞപ്പോള്‍ മുഖത്ത് തെളിച്ചം... "നാളെ ഒന്ന് കൂടി പോകാം രാവിലെ ഗിസയിലേക്ക് .. I really like pyramids in morning light" എന്ന് പറയാന്‍ തുടങ്ങിയതാണ്..ഗസാന്‍ മുംങ്ങുമെന്നു ഉറപ്പയെത് കൊണ്ട് മിണ്ടീല്ല.. പിടിച്ച പടം നോക്കിയെപ്പോള്‍ നാളെ വീണ്ടും ഞാന്‍ യാത്ര മനസ്സില്‍ ഉറപ്പിച്ചു.
രാത്രിയിലെ തകര്‍പ്പന്‍ ബെല്ലി ഡാന്‍സ് കണ്ടു കണ്ണ് മഞ്ഞളിച്ചു ഉറങ്ങാന്‍ കിടന്നപ്പോള്‍ മണി മൂന്നു .. മനസ്സില്‍ നിറയെ ഹീബ ഇന്ദ്രിസ് ( ബെല്ലിഡാന്‍സ് കാരി ) യുടെ നിതംബതിന്‍ ചലനം .. ഒരു വിധത്തില്‍ ഉറങ്ങി .. മോര്‍ണിംഗ് ലൈറ്റ് ഫോട്ടോ സ്വപ്നം കണ്ടു ... ഉണര്‍ന്നപ്പോള്‍ സൂര്യന്‍ ഉചിച്ക് മേലെ .. ഫ്രീ ബ്രേക്ക് ഫാസ്റ്റ് സമയം കഴിഞ്ഞു ..തലേന്ന് കിട്ടിയ ഹീബ ഇന്ദ്രിസ് ന്റെ ഫോണില്‍ ഒന്ന് വിളിച്ചു .. ഇന്ന് ഫോട്ടോഗ്രഫി വേണ്ട പ്രോനോഗ്രഫി മതി .... പല തവണ ശ്രമിച്ചിട്ടും കിട്ടിയില്ല ഫോണ്‍..നിരാശനായ ഞാന്‍ ക്യാമറയുമെടുത്തു "ചലോ പിരമിഡ് "...ടിക്കറ്റെടുത്ത് അകത്തു കടന്നപ്പോള്‍ ഒരു മടുപ്പ് .. ഓ ഈ ലൈറ്റ് ഇള്‍ .... വയ്യ .. സ്ഫിങ്ക്സ് നെ നോക്കി ഞാനിരിന്നു .. പഴയ എട്ടാം ക്ലാസ്സ് ഹിസ്റ്ററി എല്ലാം ഓര്‍ത്തു ..ശശിധരന്‍ മാഷിന്റെ ഫെരോവയെക്കുരിച്ചുള്ള പ്രസംഗം ചെവിയില്‍ .. ദൂരെ അലഞ്ഞു നടക്കുന്ന പട്ടികള്‍ .. നല്ല വെയിലും .. മിനറല്‍ വെള്ളം അകത്താക്കി hangover മാറുന്നെങ്കില്‍ മാറട്ടെ .. പെട്ടെന്ന് തോന്നി ഈ പട്ടികള്‍ ഒന്ന് അടുത്ത് വന്നെങ്കില്‍ ഒരു പടം വലിയ സിംഹത്തിന്റെ തല ഉള്ള ഇവന്റെ ബാക്ക് ഗ്രൗണ്ടില്‍ പിടിക്കാം എന്ന് .. പക്ഷെ പട്ടികല്‍ക്കരിയാമോ ഈ അയ്യായിരം കി മി താണ്ടിയ പാവത്തിന്റെ മനസ്സിലിരുപ്പ് ...കുറെ കാത്തു ... പട്ടി കനിഞ്ഞു... അവന്‍ വന്നു കൂട്ടുകാര്‍ക്കൊപ്പം .. കുറെ പടം പിടിച്ചു .. പല പട്ടികള്‍ പല വിധത്തില്‍ ... സ്ഫിങ്ക്സ് സാക്ഷി നിര്‍ത്തി ... ഈ പടം ...ഈ പട്ടി സ്ഫിങ്ക്സ്നെ നോക്കി " നിന്റെ മൂക്ക് മാത്രമല്ല എല്ലാം ഞാന്‍ ശരിയാക്കും എന്നാ ശൌര്യത്തോടെ ..എന്നോട് കളിക്കല്ലേ.. എന്ന് പറയുന്നപോലെ തോന്നി.... പാവം പട്ടികള്‍ച്ക് ഒരായിരം നന്ദി .....
എന്‍റെ മനസ്സറിഞ്ഞ പട്ടി എനിക്കു വേന്ടി യോഗാസനം പോസുകള്‍ പോസ് ചെയ്യുന്നൂ ..
പട്ടികളെ ....നിങ്ങള്‍ എന്‍റെ ഈ യാത്ര സഫലമാക്കി ..
6 comments:
Avsanam ....... kku kootu kiti aley ...heheheheh
jnanoru pavam theerthadagan.... kalpadugal avaseshippikkadey photo kal eduthu pinmarunna pavappettan... ha... viswa saundryame....nintey saundraym sphynix tazyanengilum.... PUNYALAN ... jnan adu pattiyilum kanunnu....(pattiley kanam kaziyu....)
first photograph is magnificent!
wow
The first shot is nice.
good...:)!
Post a Comment